കരമന-കളിയിക്കാവിള ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തില്‍

നേമം: കരമന-കളിയിക്കാവിള ദേശീയപാത ഒന്നാംഘട്ടവികസനം അവസാനഘട്ടത്തില്‍. ജനുവരി 13ന് ഉദ്ഘാടനത്തിന് സജ്ജമാക്കാനാണ് കരാറുകാരുടെ തീവ്രശ്രമം. ഇടക്കിടെ മുടങ്ങിയിരുന്ന നിര്‍മാണജോലികള്‍ മഴ മാറിയതോടെ വീണ്ടും ത്വരിതഗതിയിലായി. കരമന മുതല്‍ പ്രവച്ചമ്പലം വരെ അഞ്ചര കിലോമീറ്റര്‍ റോഡ് പണിയാണ് പൂര്‍ത്തിയാകുന്നത്. പാതയുടെ ടാറിങ് ജോലികള്‍ പ്രാവച്ചമ്പലം വരെ പൂര്‍ത്തിയായി. ചിലയിടങ്ങളില്‍ മീഡിയന്‍ നിര്‍മാണം പാതിവഴിയിലാണ്. പുതിയ കാരയ്ക്കാമണ്ഡപം ജങ്ഷനിലാണ് പ്രധാന തര്‍ക്കം. ഇവിടെ 15 അടി അകലെ ജങ്ഷനില്‍ ഓപണിങ് ഉള്ളതിനാല്‍ പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന എസ്റ്റേറ്റിലേക്കുള്ള ഇടറോഡില്‍ ഓപണിങ് അനുവദിക്കാനാകില്ളെന്നാണ് അധികൃത ഭാഷ്യം. കൂടാതെ അത് ഡ്രൈവിങ് തടസ്സപ്പെടുത്തി അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു. വെള്ളായണി കഴിഞ്ഞ് പ്രാവച്ചമ്പലം വരെ മീഡിയന്‍ പണികളും നടപ്പാത വേലിപിടിപ്പിക്കലും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. വെള്ളായണിയിലെ ഒരു വശത്തെ ചേമ്പര്‍ ഉയര്‍ത്തലും ബാക്കിയുള്ള മീഡിയന്‍ പണികളും കൂടി കഴിഞ്ഞാല്‍ പാതവികസനജോലികള്‍ പൂര്‍ണമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.