വലിയതുറ: തീരദേശ ജില്ലകളില്‍ സൈക്ളോണ്‍ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പദ്ധതി പാതിവഴിയില്‍. ലോക ബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ 29 കേന്ദ്രങ്ങളാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ദേശീയചുഴലിക്കാറ്റ് ദുരന്തലഘൂകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കേരളത്തെ സൈക്ളോണ്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും ഉണ്ടാകുമ്പോള്‍ സ്കൂളുകളെയും മറ്റു സ്ഥാപനങ്ങളെയും താല്‍ക്കാലിക അഭയാര്‍ഥി കേന്ദ്രങ്ങളാക്കി മാറ്റുന്ന നിലവിലെ അവസ്ഥക്ക് മാറ്റം വരാനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ആകെ ചെലവിന്‍െറ 75 ശതമാനം ലോക ബാങ്കും അവശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാറും കണ്ടത്തെണമെന്നായിരുന്നു വ്യവസ്ഥ. 2015-16 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 28.16 കോടി ഇതിനു വകയിരുത്തുകയും ചെയ്തു. ഇതിന്‍െറ ഭാഗമായി പുനരധിവാസ കേന്ദ്രങ്ങളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു. 29 പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളെ അന്തിമമായി തെരഞ്ഞെടുത്ത് ഈ സ്ഥലങ്ങളുടെ പാരിസ്ഥിതിക പഠനവും കേന്ദ്രത്തിന്‍െറ ആവശ്യകതയെ കുറിച്ച് പഠനം നടത്താന്‍ അനുമതിയും നല്‍കിയിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ അപകടസാധ്യതാ പഠനവും നടത്തണം. എന്നാല്‍, പദ്ധതിയുടെ ഭാഗമായി തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടില്‍ മേല്‍ ലോകബാങ്ക് പ്രതിനിധികള്‍ നിര്‍ദേശിച്ച ഭേദഗതി കൂടി ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കല്‍ ഇതുവരെയും എങ്ങുമത്തെിയില്ല. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റി യോഗം ചേര്‍ന്ന് നിര്‍വഹണ യൂനിറ്റിന്‍െറ ഘടനക്ക് രൂപം നല്‍കിയിരുന്നു. ഇതിലേക്ക് ജീവനകാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ക്കും രൂപം നല്‍കിയെങ്കിലും തുടര്‍ച്ച ഉണ്ടായില്ല. ചുഴലിക്കാറ്റും കടലാക്രമണവും രൂക്ഷമായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്. തീരസംരക്ഷണം ഉറപ്പ് വരുത്തുന്നതിന് സംരക്ഷിത കവചങ്ങളുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും അധികം ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ഒഡിഷയില്‍ ആദ്യഘട്ടത്തില്‍ 81 വിവിധ സൈക്ളോണ്‍ ഷട്ടറുകള്‍ സ്ഥാപിച്ചു. ആന്ധ്രയില്‍ 19 എണ്ണവും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തെ കൂടാതെ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെയാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്‍െറ മറ്റു സംസ്ഥാന സൈക്ളോണ്‍ പുനരവധിവാസ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്ത് പദ്ധതിയുടെ തുടക്കം മുതല്‍ ഇഴയുന്ന അവസ്ഥയാണ്. വലിയതുറയില്‍ കടല്‍ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടമായ നിരവധി കുടുംബങ്ങള്‍ ഇന്നും ഫിഷറീസ് സ്കൂളിലാണ് അന്തിയുറങ്ങുന്നത്. ഇതുകാരണം ഇവിടെ പഠിക്കാന്‍ കുട്ടികള്‍ക്ക് ക്ളാസ് മുറികള്‍ ഇല്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.