ഗുണ്ടാകുടിപ്പക: യുവാവിനെ കൊലപ്പെടുത്തിയ സംഘത്തെ തെളിവെടുപ്പിനത്തെിച്ചു

തിരുവനന്തപുരം: ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പക; യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്തിയ മുഖ്യ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. രണ്ടു കൊടുവാള്‍ വെട്ടുകത്തി, രണ്ട് ബൈക്കുകള്‍ എന്നിവ കണ്ടത്തെി. കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്‍െറ സഹോദരനും സി.ഐ.ടി.യു തൊഴിലാളിയുമായ മെഡിക്കല്‍ കോളജ് കണ്ണമ്മൂല സ്വദേശി സുനിലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ ജബ്രി അരുണ്‍ എന്ന അരുണ്‍(26), കണ്ണമ്മൂല പുത്തന്‍പാലം തോട്ടുവരമ്പില്‍ വീട്ടില്‍ രാജന്‍ എന്ന സിജിത്ത്(32), കണ്ണമ്മൂല കൊല്ലൂര്‍ തോട്ടുവരമ്പില്‍ വീട്ടില്‍ കിച്ചു എന്ന വിനീത്(26), കണ്ണമ്മൂല തോട്ടുവരമ്പില്‍ വീട്ടില്‍ മാലി അരുണ്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികളുമായി സംഭവസ്ഥലത്തും ഒളി സങ്കേതത്തിലും തെളിവെടുത്തു. കേസിലെ അഞ്ചാം പ്രതിയുടെ വീട്ടില്‍നിന്നാണ് ഒളിപ്പിച്ചനിലയില്‍ ബൈക്കുകള്‍ കണ്ടത്തെിയത്. ബൈക്കിന്‍െറ സീറ്റിനടിയില്‍ ഒളിച്ചുവെച്ചിരുന്നനിലയിലായിരുന്നു സവാളുകളും വെട്ടുകത്തിയും. സി.ഐ ഷീന്‍ തറയില്‍, എസ്.ഐ ബിജോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.