വാടകമുറിയില്‍നിന്ന് മാറ്റമില്ലാതെ ബാലരാമപുരം സബ് രജിസ്ട്രാര്‍ ഓഫിസ്

ബാലരാമപുരം: വാടകമുറിയില്‍നിന്ന് മോചനമില്ലാതെ ബാലരാമപുരം സബ് രജിസ്ട്രാര്‍ ഓഫിസ്. സബ് രജിസ്ട്രാര്‍ ഓഫിസിന് സ്ഥലംനല്‍കാമെന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനവും നടപ്പായില്ല. രാജഭരണകാലത്ത് ബാലരാമപുരം പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സബ് രജിസ്ട്രാര്‍ ഓഫിസാണ് പതിറ്റാണ്ടുകളായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തേമ്പാമുട്ടത്താണ് ഇപ്പോള്‍ ഓഫിസിന്‍െറ പ്രവര്‍ത്തനം. പഞ്ചായത്ത് പ്രദേശത്ത് സബ് രജിസ്ട്രാര്‍ ഓഫിസിന് അനുയോജ്യമായ പുറമ്പോക്കുകള്‍ നിരവധിയുണ്ടെങ്കിലും സ്ഥലം നല്‍കാന്‍ ശ്രമമുണ്ടാകുന്നില്ല. 1926ലാണ് സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ശേഷം മൂന്ന് കെട്ടിടങ്ങള്‍ മാറി. കെട്ടിടത്തിലെ വാടകയെചെല്ലി ലോകായുക്തയില്‍ പലപ്പോഴും കേസ് വരെ നല്‍കപ്പെട്ടിട്ടുണ്ട്. ബാലരാമപുരം, അതിയന്നൂര്‍, പള്ളിച്ചല്‍ എന്നിവിടങ്ങളാണ് പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുന്നത്. 2012 ആഗസ്റ്റില്‍ മൂന്ന് സ്ഥലം നിര്‍ദേശിക്കപ്പെട്ടെങ്കിലും തുടര്‍നടപടിയുണ്ടായില്ല. കഴിഞ്ഞ ഭരണസമിതിയുടെ അനാസ്ഥയാണ്് സ്ഥലം നല്‍കാത്തതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രദേശത്തെ ചിലരെ സഹായിക്കുന്നതിനാണ് കെട്ടിടത്തിന് വേണ്ട സ്ഥലം നല്‍കാത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥലവും കെട്ടിടവും നല്‍കാന്‍ സമീപപഞ്ചായത്തുകള്‍ തയാറാകുമ്പോഴും ബാലരാമപുരം പഞ്ചായത്തിന്‍െറ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി പ്രശ്നത്തില്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.