വെഞ്ഞാറമൂട് : ഒമ്പത് ദിവസമായി നടന്നുവന്ന അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക നാടകോത്സവത്തിന് താരനിശയോടെ സമാപനം. സിനിമാതാരം മഞ്ജുവാര്യര്‍ നിലവിളക്ക് കൊളുത്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സുരാജ് വെഞ്ഞാറമൂട്, മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍, സിനിമാ താരങ്ങളായ സുധീര്‍ കരമന, പാര്‍വതി രതീഷ്, പ്രണവ്, സംവിധായകന്‍ സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു. സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരം നേടിയ ഗീത രംഗപ്രഭാത്, ഫയര്‍ ഫോഴ്സ് മെഡല്‍ ജേതാവ് അജിത്കുമാര്‍, ഡോക്ടറേറ്റ് നേടിയ വി.ജി.സാബു, മാധ്യമപുരസ്കാരം നേടിയ പി.ആര്‍ പ്രവീണ, പ്രശസ്ത നര്‍ത്തകി മാളവിക എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വെഞ്ഞാറമൂടിന്‍െറ സ്നേഹോപഹാരം സുരാജ് വെഞ്ഞാറമൂട് മഞ്ജുവാര്യര്‍ക്ക് സമ്മാനിച്ചു. നെഹ്റു യൂത്ത് സെന്‍ററിന്‍െറയും ദൃശ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെയും ഭാരവാഹികളായ എസ്.അനില്‍, സജി.വി.വി, അനില്‍ എസ്. രംഗപ്രഭാത് തുടങ്ങിയവര്‍ സംസാരിച്ചു. ശശികുമാര്‍ സിതാര സ്വാഗതവും അബുഹസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന താരനിശയില്‍ സനിമാതാരങ്ങളായ നോബി, ഉല്ലാസ് പന്തളം, എബി ചാത്തന്നൂര്‍, റജി പാലാ, അനീഷ് കോട്ടയം തുടങ്ങിയവര്‍ പങ്കെടുത്തു. വെഞ്ഞാറമൂടിന്‍െറ കൊച്ചുകലാകാരി പാര്‍വിഷയുടെ ഗാനാലാപനം പ്രേക്ഷകഹൃദയം കൈയടക്കി. നിറഞ്ഞ കൈയടിയോടെയാണ് കുരുന്നുഗായികയുടെ ഗാനം പ്രേക്ഷകര്‍ സ്വീകരിച്ചത്. ശിവപാര്‍വതി സ്കൂള്‍ ഓഫ് ഡാന്‍സിലെ കലാകാരന്മാര്‍ അണിനിരന്ന നൃത്തവും വേദിക കമ്യൂണിക്കേഷന്‍സിന്‍െറ ഗാനമേളയും താരനിശക്ക് പകിട്ടേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.