തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ശിവഗിരി സന്ദര്‍ശന സദസ്സ് കൈയടക്കാന്‍ ശ്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. പതാകയും മുദ്രാവാക്യവുമായി നിരന്ന അണികള്‍ പാര്‍ട്ടി പരിപാടിയുടെ സ്വഭാവത്തിലേക്ക് സദസ്സിനെ മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. 4.15ന് പ്രധാനമന്ത്രി എത്തുമെന്നറിയിച്ചതനുസരിച്ച് 3.30 ഓടെ പൊതുജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. പരിസരവാസികളായ സ്ത്രീകളും കുട്ടികളുമായിരുന്നു നല്ളൊരു ശതമാനം. അതേ സമയം തങ്ങളുടെ പ്രധാനമന്ത്രിയത്തെുന്നുവെന്നതിനാല്‍ ബി.ജെ.പി പ്രവര്‍ത്തകരും നിറഞ്ഞിരുന്നു. സമീപത്തും വിദൂരങ്ങളില്‍ നിന്നുമടക്കം വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ ശിവഗിരിയിലത്തെി. ബി.ജെ.പിയുടെ പാതകയുമേന്തിയായിരുന്നു ഇവരുടെ നില്‍പ്. നാലര കഴിഞ്ഞിട്ടും പ്രധാനമന്ത്രിയത്തൊന്‍ വൈകിയതോടെ കാത്തിരിപ്പ് ആകാംക്ഷക്ക് വഴിമാറി. ഇതിനിടെ 4.40 ന് ഒരു ഹെലികോപ്ടര്‍ ശിവഗിരിമഠത്തിനു മുകളില്‍ കൂടി പറന്നു. ഇതോടെ പ്രവര്‍ത്തകര്‍ ആവേശത്തില്‍ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. പിന്നീട് ഓരോ പൈലറ്റ് വാഹനം കടന്നു പോകുമ്പോഴും വാഹനത്തിനു നേരെ ‘ഭാരത് മാതാ കീ ജയ്..’ വിളി ഉയര്‍ന്നു. രണ്ടുവട്ടം ഇത്തരത്തില്‍ ആവര്‍ത്തിച്ചപ്പോഴാണ് പ്രധാനമന്ത്രി എത്തിയില്ളെന്ന കാര്യം പ്രവര്‍ത്തകര്‍ക്ക് മനസ്സിലായത്. ചടങ്ങിനെ അഭിമുഖീകരിാന്‍ പ്രധാനമന്ത്രി എത്തിയപ്പേഴേക്കും ആവേശം വര്‍ധിച്ചു, കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആവേശഭരിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.