മാവേലി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൂക്കത്തില്‍ വെട്ടിപ്പെന്ന്

വെഞ്ഞാറമൂട്: മാവേലി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൂക്കത്തില്‍ വെട്ടിപ്പെന്ന് പരാതി. ഒരു കിലോ അരിയില്‍ അമ്പതു ഗ്രാമിലധികം കുറവുവരുന്നതായാണ് പരാതി. ഇവിടെനിന്ന് കവറിലാക്കി വില്‍ക്കുന്ന ധാന്യങ്ങളിലും മുളകിലുമെല്ലാം ഇത്തരത്തില്‍ കുറവുള്ളതായി ഉപഭോക്താക്കള്‍ പറയുന്നു. ഇലട്രോണിക് ത്രാസിന്‍െറ പുറത്തേക്ക് കാണുന്ന ഡിസ്പ്ളേ ഭാഗം പ്രവര്‍ത്തന രഹിതമാക്കിയാണ് തട്ടിപ്പത്രെ. വെഞ്ഞാറമൂട്ടിലെ മാവേലി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ രണ്ടു കിലോ പച്ചരി മറ്റൊരു ത്രാസില്‍ തൂക്കിയപ്പോള്‍ നൂറു ഗ്രാമിന്‍െറ കുറവ് കണ്ടത്തെി. സ്ഥാപനത്തിന്‍െറ പുറത്തെ കൗണ്ടര്‍വഴിയാണ് അരി വിതരണം ചെയ്യുന്നത്. ഈ ഭാഗത്ത് ത്രാസിന് ഡിസ്പ്ളേ ഇല്ല. സബ്സിഡി നിരക്കില്‍ ധാന്യങ്ങള്‍ കിട്ടുന്നതിനാല്‍ ഇവിടെ നല്ല തിരക്കാണ്. ക്യൂ നിന്ന് അരി വാങ്ങുന്നവര്‍ ഈ വെട്ടിപ്പ് ശ്രദ്ധിക്കാറില്ല. പൊതുവിതരണ വകുപ്പിന് കീഴില്‍വരുന്ന റേഷന്‍കടകളിലും ഇതേ രീതിയുണ്ട്. വകുപ്പിലെ ഒരു വിഭാഗത്തിന്‍റെ അറിവോടെയാണ് വെട്ടിപ്പ് നടക്കുന്നത്. അളവ് തൂക്ക വിഭാഗമാണ് ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തേണ്ടത്. എന്നാല്‍, പേരിനുപോലും ഇവര്‍ പരിശോധന നടത്താറില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.