അജ്ഞാതജീവികളുടെ ആക്രമണത്തില്‍ 1500ലധികം കോഴികള്‍ ചത്തു

നെടുമങ്ങാട്: അജ്ഞാതജീവികളുടെ ആക്രമണത്തില്‍ 1500ലധികം കോഴികള്‍ ചത്തു. പനയ്ക്കോട് ഈരടി ഏദന്‍ നിവാസില്‍ സത്യദാസിന്‍െറ കോഴിഫാമിലെ കോഴികളെയാണ് ചൊവ്വാഴ്ച ചത്തനിലയില്‍ കണ്ടത്തെിയത്. തിങ്കളാഴ്ച രാത്രി 10.30വരെ സത്യദാസ് ഫാമിലുണ്ടായിരുന്നു. പുലര്‍ച്ചെ ഫാമിലത്തെിയപ്പോഴാണ് സംഭവം അറിയുന്നത്. കമ്പിവലകള്‍ കൊണ്ട് മറച്ച ഫാമിനുള്ളില്‍ വലകള്‍പൊട്ടിച്ചാണ് ജീവികള്‍ അകത്തുകടന്നത്. ജീവികള്‍ സംഘമായത്തെി ആക്രമിച്ചതായിരിക്കുമെന്നാണ് സംശയം. മലയടി വെറ്ററിനറി സെന്‍ററിലെ ഡോക്ടറത്തെി കോഴികളെ പരിശോധിച്ചു. ആറുവര്‍ഷമായി ഉപജീവനത്തിനായി ഇറച്ചിക്കോഴികളെ വളര്‍ത്തുകയായിരുന്നു സത്യദാസ്. നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.