കാട്ടാക്കട: പഞ്ചായത്തിലെ ബൈപാസ് റോഡുകളിലും ജങ്ഷനുകളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. നടപ്പാത, റോഡ് കൈയേറിയുള്ള കച്ചവടം, ജങ്ഷനിലേയും കഞ്ചിയൂര്‍കോണം റോഡിലെയും അനധികൃതപാര്‍ക്കിങ് എന്നിവക്കെതിരെയാണ് നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കാട്ടാക്കട കോടതി, പഞ്ചായത്ത് ഓഫിസ്, സ്വകാര്യ സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള കഞ്ചിയൂര്‍കോണം റോഡിലെ അനധികൃത പാര്‍ക്കിങ്ങാണ് നഗരത്തിലെ ഗതാഗതകുരുക്കിന് പ്രധാനകാരണം. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ വീതിയുള്ള റോഡില്‍ ഇരുവശത്തും വാഹന പാര്‍ക്കിങ് നടക്കുന്നുണ്ട്. കൂടാതെ, ജങ്ഷനിലെ പൊലീസ് സ്റ്റേഷനും ഗ്രാമപഞ്ചായത്ത് ഓഫിസിനും സമീപത്തുവരെ റോഡ് കൈയേറിയാണ് കച്ചവടം. ഇതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരുവര്‍ഷം മുമ്പ് കാട്ടാക്കട പൊലീസ് അധികാര പരിധിയിലെ കൈയേറ്റം ഒഴിപ്പിച്ചിരുന്നു.എന്നാല്‍, അടുത്തിടെയായി വീണ്ടും സജീവമായി. റോഡിലെ കച്ചവടം അവസാനിപ്പിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനു പിന്നില്‍ അഴിമതിയാണെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലെ കിള്ളി-പങ്കജകസ്തൂരി മെഡിക്കല്‍കോളജ് റോഡ്, എട്ടിരുത്തി-കുളത്തുമ്മല്‍ ഹൈസ്കൂള്‍ റോഡ് നവീകരിച്ച് നടപ്പാത നിര്‍മിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നു. പ്രധാനറോഡില്‍ നടപ്പാത ഇല്ലാത്തതും വാഹനങ്ങളുടെ ബാഹുല്യവുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.