കൊല്ലം: വസന്തോത്സവത്തിന്‍െറ നിറവ്യത്യാസങ്ങള്‍ പകര്‍ന്നു നല്‍കുന്ന കൊല്ലം പുഷ്പോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാവും. കൊല്ലം അഗ്രിഹോര്‍ട്ടികള്‍ചറല്‍ ആന്‍ഡ് സുവോളജിക്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് മൈതാനത്ത് നടക്കുന്ന പുഷ്പമേള വൈകീട്ട് ആറിന് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക പവിലിയന്‍ മേയര്‍ വി. രാജേന്ദ്രബാബുവും, ഭക്ഷ്യമേള എ.എ. അസീസ് എം.എല്‍.എയും അലങ്കാര മത്സ്യപ്രദര്‍ശനം കെ.എന്‍. ബാലഗോപാല്‍ എം.പിയും ഉദ്ഘാടനം ചെയ്യും. പി.കെ. ഗുരുദാസന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് അഞ്ചിന് പുഷ്പങ്ങളും ഇലകളും ഫലങ്ങളുംകൊണ്ട് അലങ്കരിച്ച വാഹനങ്ങള്‍ പങ്കെടുക്കുന്ന പുഷ്പറാലി ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് ഫ്ളാഗ്ഓഫ് ചെയ്യും. വ്യത്യസ്തമായ റോസാപുഷ്പങ്ങള്‍, രാജ്യാന്തര പുരസ്കാരം നേടിയ ബോണ്‍സായി, വിവിധ രാജ്യങ്ങളില്‍നിന്നത്തെിച്ച ഓര്‍ക്കിഡുകളും ബാല്‍സ്യം, ഫിലോഷ്യ, മേരിഗോള്‍ഡ്, പെറ്റൂണിയ, ഡാലിയ, അപൂര്‍വങ്ങളായ ഇലച്ചെടികള്‍, കുറ്റിമുല്ല, ആമ്പല്‍, ആന്തോറിയം എന്നിവയുടെ സൗന്ദര്യം മേളയില്‍ ആസ്വദിക്കാം. കാര്‍ഷിക ഉല്‍പന്നങ്ങളുമായി കൃഷി വകുപ്പ്, കൃത്രിമ വനം ഒരുക്കി വനം വകുപ്പ്, അലങ്കാര മത്സ്യങ്ങളുമായി ഫിഷറീസ് വകുപ്പ് എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. ദിവസവും വിവിധ മത്സരങ്ങള്‍, കളിയരങ്ങ്, ഭക്ഷ്യമേള, എന്നിവയുണ്ടാകും. മുതിര്‍ന്നവര്‍ക്ക് 30 ഉം വിദ്യാര്‍ഥികള്‍ക്ക് 20 ഉം രൂപയാണ് പ്രവേശ ഫീസ്. 27 ന് മേള സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.