കാവനാട് മത്സ്യ മാര്‍ക്കറ്റിലെ മാലിന്യ സംസ്കരണപ്ളാന്‍റ് നശിക്കുന്നു

കാവനാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് കേരള സുസ്ഥിര നഗരവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാവനാട് മത്സ്യ മാര്‍ക്കറ്റിലെ ഖരമാലിന്യ സംസ്കരണപ്ളാന്‍റ് പ്രവര്‍ത്തനരഹിതമായി നശിക്കുന്നു. മാര്‍ക്കറ്റിലെ മാലിന്യസംസ്കരണവും വൈദ്യുതി ഉല്‍പാദനവും ലക്ഷ്യമാക്കി 2008 ജൂണില്‍ അന്നത്തെ മേയറായിരുന്ന എന്‍. പത്മലോചനനാണ് ബയോഗ്യാസ് പ്ളാന്‍റ് ഉദ്ഘാടനം ചെയ്തത്. മാര്‍ക്കറ്റില്‍ കുന്നുകൂടുന്ന മാലിന്യം മുമ്പ് മാര്‍ക്കറ്റിനുള്ളില്‍ത്തന്നെ കത്തിച്ചുകളയുകയായിരുന്നു ചെയ്തിരുന്നത്. അതിനാല്‍ മഴക്കാലമാകുമ്പോള്‍ മാലിന്യം കൂടിക്കിടന്ന് അഴുകി ദുര്‍ഗന്ധം വമിച്ചിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലത്തെുന്നവര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ ബയോഗ്യാസ്പ്ളാന്‍റ് സ്ഥാപിച്ചത്. മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ച് മാര്‍ക്കറ്റിനുള്ളിലെയും തെരുവിലെയും 30 ഓളം വിളക്കുകള്‍ കത്തിച്ചിരുന്നു. ഇങ്ങനെ ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന പ്ളാന്‍റാണ് ഇപ്പോള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനം മുടങ്ങി കിടക്കുന്നത്. പ്ളാന്‍റിലെ ഉപകരണങ്ങളും മറ്റും നശിച്ചുതുടങ്ങിയിട്ടുണ്ട്. പ്ളാന്‍റ് പ്രവര്‍ത്തനം നിലച്ചതോടെ മാര്‍ക്കറ്റിനുള്ളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.