വിഴിഞ്ഞം: തുറമുഖപദ്ധതിക്കായി ഡ്രഡ്ജിങ് നടക്കുന്ന മുല്ലൂരില്‍ കടലിനടിയില്‍ നിന്ന് പുറത്തേക്കുവരുന്ന വസ്തുക്കള്‍ ശേഖരിക്കാന്‍ തീരത്ത് ആളുകള്‍ സജീവം. ഡ്രഡ്ജിങ് കാണാന്‍ മുല്ലൂര്‍ തീരത്ത് വന്‍ ജനത്തിരക്കായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെ ഒരു നിയന്ത്രണവും ഇല്ലാതെ ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് കരയിലേക്ക് എത്തിക്കുന്ന ഫ്ളോട്ടിങ്പൈപ്പിന് സമീപം കടലില്‍ ഇറങ്ങുന്നത് വന്‍ദുരന്തത്തിന് വഴിവെച്ചേക്കും. എന്നാല്‍ അപകടസാധ്യത മനസ്സിലാക്കി കോസ്റ്റല്‍ പൊലീസും വിഴിഞ്ഞം പൊലീസും യഥാസമയം ഇടപെട്ടു ആളുകളെ ഇവിടെ നിന്ന് പിന്തിരിപ്പിച്ചു. 24 മണിക്കൂറും ഡ്രഡ്ജിങ് നടക്കുന്ന പ്രദേശത്ത് അഞ്ചു മീറ്ററോളം ദൂരത്തേക്ക് കടല്‍ പിന്‍വാങ്ങിയിട്ടുണ്ട്. മണല്‍ത്തിട്ട രൂപപ്പെട്ട് കടല്‍ പിന്‍വലിഞ്ഞതുകാണാന്‍ നിരവധിപേര്‍ എത്തുന്നുണ്ട്. അപ്രതീക്ഷിതമായത്തെുന്ന കൂറ്റന്‍ തിരമാലകളും അപകടസാധ്യതയുണ്ടാക്കുന്നു. ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാനുള്ള സംവിധാനങ്ങളോ രാത്രി കാലത്താണെങ്കില്‍ വെളിച്ചമോ പ്രദേശത്ത് ഇല്ല. കഴിഞ്ഞ ദിവസം വൈകീട്ട് കുട്ടികള്‍ ഉള്‍പ്പെടെ ആളുകള്‍ ഒരു നിയന്ത്രണവുമില്ലാതെ അതീവ അപകട മേഖലയായ ഇവിടെ കടലില്‍ ഇറങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് പട്രോള്‍ ബോട്ട് കടല്‍ വഴി എത്തി അപായ സൂചന നല്‍കിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വിഴിഞ്ഞം സി.ഐ ജി.ബിനുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി ജനങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. കടലിനടിയില്‍ നിന്ന് പുറത്തത്തെുന്ന ശംഖും മറ്റും ശേഖരിക്കാനും ആളുകളത്തെുന്നുണ്ട്. സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുമെന്ന് ഡ്രഡ്ജിങ് വിഭാഗം സാങ്കേതികവിദഗ്ധര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സ്ഥലത്ത് പൊലീസിനെ നിയോഗിക്കുമെന്ന് വിഴിഞ്ഞം സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.