കഴക്കൂട്ടം: ഫുഡ് കോര്‍പറേഷന്‍ ഇന്ത്യയുടെ കഴക്കൂട്ടം ഗോഡൗണില്‍നിന്നുള്ള ചരക്കു നീക്കം നിലച്ചിട്ട് 16 ദിനം പിന്നിട്ടു. തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കിലുള്‍പ്പെടെ ഈ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യം കയറ്റുന്നതിനെ സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനാല്‍ ജില്ലയില്‍ റേഷന്‍ വിതരണം അവതാളത്തിലായിരിക്കുകയാണ്. മൊത്തവില വിതരണക്കാരുടെ നിസ്സഹകരണമാണ് പ്രശ്നം വഷളാക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. 20 വര്‍ഷക്കാലമായി തൊഴിലാളികള്‍ക്ക് നല്‍കുന്ന ചായക്കാശിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് റേഷന്‍ വിതരണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒരു ലോറിയില്‍ 205 ചാക്ക് ഭക്ഷ്യധാന്യമാണ് കയറ്റുന്നത്. 500 രൂപ ഇതിന് ചായക്കാശ് എന്ന പേരില്‍ മൊത്തവിതരണക്കാര്‍ തൊഴലാളികള്‍ക്ക് നല്‍കി വരുന്നുണ്ട്. ഓണത്തിന് ശേഷം ഓരോ ചാക്കിനും 50 രൂപയുടെ വര്‍ധന വേണമെന്ന് തൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച എ.ഡി.എമിന്‍െറ മധ്യസ്ഥതയില്‍ തൊഴിലാളികളും മൊത്ത വ്യാപാരികളും ചര്‍ച്ചക്കത്തെിയിരുന്നു. ഈ വര്‍ധന അംഗീകരിക്കാന്‍ കഴിയില്ളെന്നും 50 രൂപ കൂടുതല്‍ നല്‍കാന്‍ മൊത്തവ്യാപാരികള്‍ തയാറാകണമെന്നും എ.ഡി.എം ചര്‍ച്ചയില്‍ തീരുമാനമായി പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ച ബഹിഷ്കരിച്ച് മൊത്തവ്യാപാരികള്‍ തീരുമാനത്തോട് പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ 16 ദിവസമായി വ്യാപരികള്‍ ഇവിടെ നിന്ന് ലോഡെടുക്കുന്നില്ല. എന്നാല്‍, തൊഴിലാളി യൂനിയനുകള്‍ എ.ഡി.എമ്മിന്‍െറ തീരുമാനം അംഗീകിച്ച് ഡിപ്പോകളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നുണ്ട്. പാലക്കാട് ഡിപ്പോയില്‍ ലോഡ് ഒന്നിന് 1200 രൂപയും കൊല്ലത്ത് 820 രൂപയുമാണ് തൊഴിലാളികള്‍ക്ക് ചായക്കാശ് ഇനത്തില്‍ ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. വര്‍ഷങ്ങളായി 500 രൂപയാണ് കഴക്കൂട്ടം ഡിപ്പോയില്‍ നല്‍കുന്നത്. എഫ്.സി.ഐ നിര്‍ദേശമനുസരിച്ച് തൊഴിലാളികള്‍ ലോറിയില്‍ അട്ടിയിടേണ്ടതില്ല. എന്നാല്‍, വ്യാപാരികളും തൊഴിലാളികളും തമ്മിലെ ധാരണപ്രകാരമാണ് അധികലോഡ് കയറ്റുന്നതും അതിന് പ്രതിഫലമായി ചായക്കാശ് നല്‍കുന്നതും. 205 ചാക്ക് കയറ്റേണ്ട സ്ഥാനത്ത് പത്തോ അതിലധികമോ ചാക്കുകള്‍ തൊഴിലാളികള്‍ കൂടുതല്‍ കയറ്റുന്നതിനാണ് ഈ കാശ് നല്‍കുന്നത്. സമരം വന്നാല്‍ ഡിസംബര്‍ പത്തോടുകൂടി കടുത്ത ക്ഷാമം നേരിട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.