കഴക്കൂട്ടം: മേനംകുളം ബി.പി.സി.എല്‍ പ്ളാന്‍റിലെ തൊഴിലാളികളും ലോറി ഡ്രൈവര്‍മാരും നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. വ്യാഴാഴ്ച കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ബോണസ് അഡ്വാന്‍സായി 22,000 രൂപ നല്‍കാനും ലോറി ഡ്രൈവര്‍മാര്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കി വന്ന ബോണസ് ഒമ്പത് ശതമാനം ആയിരുന്നത് 16 ശതമാനമായി ഉയര്‍ത്തി നല്‍കാനും ധാരണയായി. തൊഴിലാളികള്‍ക്ക് 22,000 രൂപ ബോണസ് അഡ്വാന്‍സ് ആയാണ് നല്‍കുന്നത്. തുടര്‍ ചര്‍ച്ചകള്‍ ഓണത്തിന് ശേഷമുണ്ടാകുമെന്ന് സമര സമിതി അറിയിച്ചു. സമരം ആരംഭിച്ചതോടെ തെക്കന്‍ ജില്ലകളിലെ പാചകവാതക വിതരണം നിലച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.