കഴക്കൂട്ടം: ഓണക്കാലത്ത് നടക്കുന്ന ആദായ വില്‍പ്പന കേന്ദ്രങ്ങളില്‍ തട്ടിപ്പെന്ന് സൂചന. കഴക്കൂട്ടത്തെ ഇത്തരമൊരു കടയില്‍ രണ്ടാഴ്ച മുമ്പ് സെയില്‍സ് ടാക്സ് നടത്തിയ പരിശോധനയില്‍ 62,000 രൂപ പിഴ അടപ്പിച്ചിരുന്നു. ചൊവ്വാഴ്ചയും പരിശോധ നടന്നു. അതേകടയില്‍നിന്ന് 20,000 രൂപ വീണ്ടും പിഴയടപ്പിച്ചു. സെയില്‍സ് ടാക്സ് വിജിലന്‍സ് സ്ക്വാഡാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പടക്കം ഇത്തരം സ്ഥലങ്ങളില്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപോഭോക്താക്കള്‍ക്ക് ബില്‍ നല്‍കുന്നില്ല. ഓച്ചിറയിലെ സ്വകാര്യ സ്ഥാപനത്തിന്‍െറ പേരില്‍ സാധനമിറക്കി കച്ചവടം നടത്തുകയാണത്രേ. വന്‍ വിലക്കുറവായതിനാല്‍ ഉപഭോക്താക്കള്‍ കടയിലേക്ക് ഇടിച്ചുകയറുന്ന അവസ്ഥയാണ്. ആഘോഷ വേളകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന ഇത്തരം സംഘങ്ങള്‍ വന്‍തോതില്‍ നികുതി വെട്ടിപ്പാണ് നടത്തുന്നതത്രേ. ഇത്തരത്തിലുള്ള കടകളില്‍ ശരാശരി മൂന്ന് ലക്ഷത്തോളം രൂപ വരെയാണ് പ്രതിദിനം കച്ചവടം നടക്കുന്നത് . എന്നാല്‍, ഇവര്‍ വില്‍പന നികുതി ഒടുക്കുന്നില്ലന്ന് സെയില്‍സ് ടാക്സ് അധികൃതര്‍ പറയുന്നു. പ്ളാസ്റ്റിക് ഉല്‍പന്നങ്ങളാണ് കച്ചവടത്തിലേറെയും. റീ സൈക്ക്ള്‍ ചെയ്തവയും നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ഇവിടെ വില്‍ക്കുന്നതായും ഉപഭോക്താക്കള്‍ പറയുന്നു. നിരോധിക്കപ്പെട്ട ചൈനീസ് കളിപ്പാട്ടങ്ങളും, ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന പറയപ്പെടുന്നതുമായ നിരോധിത ഉല്‍പന്നങ്ങളാണ് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.