വര്‍ക്കല: ചെമ്മരുതി പഞ്ചായത്ത് നിവാസികളുടെ ഞായറാഴ്ചത്തെ ബസ് യാത്ര കാരുണ്യം നിറഞ്ഞ മനസ്സുമായായിരുന്നു. പഞ്ചായത്ത് പ്രദേശത്ത് കൂടി സഞ്ചരിച്ച് പാരിപ്പള്ളി വഴി വര്‍ക്കലയിലത്തെി വീണ്ടും ചെമ്മരുതിയിലത്തെുന്ന മൗഷ്മി മോട്ടോഴ്സിന്‍െറ രണ്ട് ബസുകളിലും നാട്ടുകാര്‍ പലതവണ മാറിമാറി യാത്രചെയ്തു. ടിക്കറ്റ് ചാര്‍ജ് തങ്ങളുടെ നാട്ടുകാരിയും നിരാലംബയുമായ സുനിതക്കാണെന്ന ബോധ്യത്തിലായിരുന്നു ഇത്. ചെമ്മരുതി സ്വദേശിയും കാന്‍സര്‍ബാധിതയുമായ സുനിതയുടെ തുടര്‍ചികിത്സക്കുവേണ്ടിയാണ് ബസുടമ മണിലാല്‍ തന്‍െറ രണ്ട് ബസുകളുടെയും ഒരു ദിവസത്തെ കളക്ഷന്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ശമ്പളം വാങ്ങാതെ ജീവനക്കാരും സഹകരിച്ചു. ഡീസല്‍ നിറക്കാനുള്ള പണവും മണിലാല്‍ വഹിച്ചു. ശ്രമത്തിന് പിന്തുണയുമായി തച്ചോട് പൗരസമിതിയും രംഗത്തുവന്നു. ഗ്രാമത്തിന്‍െറ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി വര്‍ക്കല കഹാര്‍ എം.എല്‍.എയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പനയറ രാജു, പൗരസമിതി പ്രസിഡന്‍റ് ഹേമചന്ദ്രന്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. സുദര്‍ശനന്‍, പഞ്ചായത്ത് മെംബര്‍മാരായ ത്യാഗരാജന്‍, പ്രശാന്ത് പനയറ, ലിനീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ഗോപകുമാര്‍ എന്നിവരെല്ലാം ബസില്‍ യാത്ര ചെയ്തു. വൈകീട്ട് സര്‍വിസ് അവസാനിപ്പിച്ചപ്പോള്‍ രണ്ട് ബസുകളില്‍നിന്നായി 45,700 രൂപ ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് തച്ചോട്ട് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി. ശശീന്ദ്ര സുനിതക്ക് സഹായം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.