ബലിതര്‍പ്പണത്തിന് ജര്‍മന്‍കാരനും

തിരുവല്ലം: കര്‍ക്കടക വാവില്‍ പൂര്‍വികര്‍ക്ക് ബലി തര്‍പ്പണം നടത്തി വിദേശിയും. ജര്‍മന്‍ സ്വദേശിയായ ജൂറി ഗ്ളോക്കാണ് വെള്ളിയാഴ്ച തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ബലി തര്‍പ്പണം നടത്തിയത്. ഏതാനും ദിവസം മുമ്പ് തിരുവനന്തപുരത്തത്തെിയ ജൂറി കോവളത്ത് ചികിത്സ തേടിയ ആയുര്‍വേദ ഡോക്ടറില്‍നിന്നാണ് വാവുബലിയെക്കുറിച്ച് അറിഞ്ഞത്. ബലികര്‍മത്തിന് പിന്നിലെ ഐതിഹ്യം മനസ്സിലാക്കിയ ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. മൈക്കിലൂടെ പരികര്‍മികള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ദേവസം ബോര്‍ഡ് പി.ആര്‍.ഒ മുരളീധരന്‍ ജൂറിക്ക് ഇംഗ്ളീഷില്‍ വിവരിച്ചു കൊടുത്തു. ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയ അപ്പൂപ്പന്‍ അലക്സാണ്ടര്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചെന്നും അദ്ദേഹത്തിന്‍െറ ആത്മാവിന് നിത്യശാന്തി ലഭിക്കാനാണ് ബലി തര്‍പ്പണം നടത്തിയതെന്നും ജൂറി പറഞ്ഞു. റഷ്യയില്‍ ജനിച്ചുവളര്‍ന്ന ജൂറി ജര്‍മനിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ജര്‍മനിയില്‍നിന്ന് റഷ്യയിലേക്ക് വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ കയറ്റിറക്കുമതി നടത്തുന്ന കമ്പനിയുടെ ഉടമയാണിദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.