ആര്യനാട്: മലിനീകരണ പ്രശ്നമുണ്ടാക്കുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ സമരത്തിന് നേതൃത്വം നല്‍കിയ നേതാവിനുനേരെ ആക്രമണം. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഈഞ്ചപ്പുരി രാമചന്ദ്രനെയാണ് ബുധനാഴ്ച രാത്രി എട്ടോടെ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെ കാര്യോട് കമ്പിപ്പാലത്തിന് സമീപം വെച്ച് ലോറിയിടിച്ച് തള്ളിയിട്ടശേഷം ആക്രമിച്ചത്. ബൈക്കില്‍നിന്ന് വീണ രാമചന്ദ്രനെ ലോറിയിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു. രാമചന്ദ്രന്‍െറ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. പരിക്കേറ്റ ഇദ്ദേഹത്തെ ആര്യനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരിയിലെ മലിനീകരണ പ്രശ്നമുണ്ടാക്കുന്ന പന്നിവളര്‍ത്തല്‍കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്താനിരിക്കേയാണ് നേതാവിനെതിരെ ആക്രമണമുണ്ടായത്. രാമചന്ദ്രന്‍െറ പരാതിയില്‍ പന്നിവളര്‍ത്തല്‍ കേന്ദ്രം ഉടമകളായ ശശീന്ദ്രനേയും മകന്‍ ദീപുവിനേയും ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന്, ഫാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പന്നിവളര്‍ത്തല്‍ കേന്ദ്രം ഉപരോധിച്ചു. പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തത്തെി സ്റ്റോപ് മെമ്മോ നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.