??????????

ഇ​രി​ങ്ങാ​ല​ക്കു​ട: രേ​ഖ​ക​ൾ ഇ​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 300 പ​വ​ൻ സ്വ​ർ​ണ​വു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി എ​ക്സൈ​സ് സം​ഘ​ത്തി​​െൻറ പി​ടി​യി​ൽ. പു​തു​ക്കാ​ട് ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക ്കി​ട​യി​ലാ​ണ് ചാ​വ​ക്കാ​ട് ചി​റ്റാ​ട്ടു​ക​ര സ്വ​ദേ​ശി ശ്യാം​ലാ​ൽ (26) പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ആ​യി​രു​ന്നു ഇ​യാ​ളു​ണ്ടാ​യി​രു​ന്ന​ത്.

തൃ​ശൂ​രി​ലെ ജ്വ​ല്ല​റി​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻ വേ​ണ്ടി​യാ​ണ് സ്വ​ർ​ണം കൊ​ണ്ട് പോ​കു​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷി​ജി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നി​ൽ​കു​മാ​ർ, ദി ​ബോ​സ്, ഉ​ല്ലാ​സ്, ജി​വേ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ ഷൈ​ജു എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.