നാട് കൂടുതൽ സജീവം

തൃശൂർ: ഗ്രീൻ സോൺ ഇളവിന് പിന്നാലെ പൊലീസിൻെറ വാഹന പരിശോധനയിലും ഇളവുണ്ടായതോടെ റോഡിൽ തിരക്ക് കൂടി. ബാർബർ ഷോപ്പുകളൊഴികെയുള്ളവ പ്രവർത്തിക്കാൻ അനുമതിയായതാണ് ജനത്തെ പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ജില്ല വിട്ടുപോകാൻ പൊലീസിൽനിന്ന് യാത്രാ പാസിനെത്തിയവർ പ്രതീക്ഷിച്ചതിലുമധികമായിരുന്നു. അതിൽ തന്നെ നൂറോളം അപേക്ഷകൾ നിരസിക്കേണ്ടി വന്നത് അടിയന്തരാവശ്യമില്ലാത്ത സൗഹൃദ സന്ദർശനങ്ങൾക്ക് വേണ്ടിയായതിനാലാണ്. വാഹനങ്ങൾ വൻതോതിൽ ഇറങ്ങുന്നത് നിയന്ത്രിക്കാനായിരുന്നു ഒറ്റ-ഇരട്ട അക്ക നമ്പറുകൾക്ക് ദിവസമനുസരിച്ച് തിരിച്ചത്. ഇത് നീക്കുകയും പരിശോധനകൾ അതിർത്തികളിൽ മാത്രമാക്കുകയും ചെയ്തത് അനാവശ്യ യാത്രകൾക്ക് സഹായകരമായിട്ടുണ്ടെന്ന് പറയുന്നു. പരിശോധനകൾ ഉപേക്ഷിെച്ചങ്കിലും നിലവിൽ നിയോഗിച്ചിട്ടുള്ള പൊലീസുകാർ അതതിടങ്ങളിൽ നിന്നും പിൻവലിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.