കലാ ജാഥക്ക് സ്വീകരണം

പുന്നയൂർക്കുളം: സംസ്ഥാന സാക്ഷരത മിഷൻ ഭരണഘടന സാക്ഷരത പദ്ധതിയുടെ ഭാഗമായ 'ഇന്ത്യ എന്ന റിപ്പബ്ലിക്' ബോധവത്കരണ കലാജാഥക്ക് സ്വീകരണം നൽകി. പുന്നയൂർക്കുളം നീർമാതള ഭൂമിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ജില്ല കോ ഓഡിനേറ്റർ വി.വി. ശ്യാംലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. ഭാസ്കരൻ, യു.എം. ഫാരീഖ്, വി. നൗഷാദ്, ജാഥാ ക്യാപ്ടൻ അഡ്വ. പ്രേം പ്രസാദ്, അസി. കോ ഓഡിനേറ്റർ കൊച്ചുറാണി, സാക്ഷരതാപ്രേരക് ബിജോയ് പെരുമാട്ടിൽ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഭരണഘടന സാക്ഷരതാ പരിപാടിയുടെ രണ്ടാംഘട്ടത്തോടനുബന്ധിച്ചാണ് കലാജാഥ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.