തൃശൂർ: ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജനയുടേയും പൂർത്തീകരിച്ച ഭവന ഗുണഭോകത ാക്കളുടെ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജില്ലയിലെ പ്രഥമ അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. 20 സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്തിൽ പ്രത്യേകം കൗണ്ടറുകൾ ക്രമീകരിച്ച് അപേക്ഷകൾ സ്വീകരിച്ചിരുന്നു. അദാലത്തിൽ ലഭിച്ച അപേക്ഷകളിന്മേൽ അടിയന്തര സേവനങ്ങളും പ്രശ്ന പരിഹാരങ്ങളും ലഭ്യമാക്കി. അനിൽ അക്കര എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം അജിത കൃഷ്ണൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ലൈജു സി. എടക്കളത്തൂർ, ബിജു വർഗീസ്, ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർ ലിൻസ് ഡേവിസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ജയചന്ദ്രൻ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ടി. സന്തോഷ്, രഞ്ജു വാസുദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, സുജാത മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് ഹൗസിങ് ഓഫിസർ കെ.ജെ. ഷോബിച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.