കണ്ണൻ ഗോപിനാഥനെ അറസ്്റ്റ് ചെയ്തതിൽ പ്രതിഷേധം

തൃശൂർ: കണ്ണൻ ഗോപിനാഥനെ അറസ്്റ്റ് ചെയ്ത യു.പി സർക്കാറിൻെറ നടപടിയിൽ പ്രതിഷേധിച്ച് തൃശൂർ നഗരത്തിൽ പ്രകടനം. പുരോഗ മന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം ബാബു എം.പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി ഡോ.എം.എൻ. വിനയകുമാർ, അനിൽ ചേലേമ്പ്ര, ഡോ.വി.കെ. വിജയൻ, ശ്രീലതാ വർമ്മ, കെ.എസ്. സുനിൽകുമാർ, ടി.കെ. ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.ഡോ. കാവുമ്പായി ബാലകൃഷ്ണൻ സമാപന പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.