നീർപക്ഷി സർവേ

തൃശൂർ: ഏഷ്യൻ വാട്ടർബേഡ് സെൻസസ്സിൻെറ ഭാഗമായി തൃശൂർ-പൊന്നാനി കോൾനിലങ്ങളിൽ നീർപക്ഷിസർവേ, ഞായറാഴ്ച രാവിലെ ആറ് മുത ൽ പത്തുവരെ ജില്ലയിലെ വിവിധ കോൾപടവുകളിൽ നടക്കും. അവലോകന സമ്മേളനം 12.30 ന് കാർഷികസർവകലാശാല ഏസർ കാമ്പസിൽ. കോൾ ബേഡേഴ്സ് കലക്ടീവ് ആണ് സംഘാടകർ. അമലയില്‍ നഴ്‌സിങ് ബിരുദദാനം തൃശൂർ: അമലയില്‍ 11ാം ബാച്ച് ബി.എസ്.സി നഴ്‌സിങ്ങിൻെറയും ആറാം ബാച്ച് എം.എസ്.സി. നഴ്‌സിങ്ങിൻെറയും ബിരുദദാനചടങ്ങ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.കെ. ധര്‍മരാജന്‍ ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യൽ കൗണ്‍സിലര്‍ ഫാ. ഷാജു എടമന അധ്യക്ഷത വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. രാജി രഘുനാഥ്, സിസ്റ്റര്‍ ഡോ. മെര്‍ലി ജോണ്‍, സിസ്റ്റര്‍ ലിത ലിസ്‌ബെത്ത്, സി.വി. ജോണ്‍, ഫിബി ഫ്രാങ്കിലിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.