ചെറുതുരുത്തി: മേലെ വെട്ടിക്കാട്ടിരിയിലെ വലിയുളളാഹി അബ്ദുർ റഹ്മാൻ തങ്ങളുടെ ആണ്ട് നേർച്ചക്ക് തുടക്കമായി. ശനിയ ാഴ്ച വൈകീട്ട് എ.പി. പൂക്കോയ തങ്ങൾ കൊടി ഉയർത്തി. ഹുസൈൻ കോയ തങ്ങൾ, കെ.എസ്. മുഹമ്മദ് ഹാജി കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച കാലത്ത് ഖുർആൻ പാരായണം, ഖത്തം ദുആ, മൗലിദ് എന്നിവയും കാലത്ത് പത്തിന് ആയിരങ്ങൾക്കുള്ള അന്നദാനവിതരണവും ഉണ്ടാകും. തുടർന്ന് വൈകീട്ട് ഏഴിന് ചേരുന്ന ആത്മീയ ദുആ സമ്മേളനം ഹുസൈൻകോയ തങ്ങൾ ഹൈദ്രൂസിയുടെ അധ്യക്ഷതയിൽ പി.വി. മൊയ്തീൻ കുട്ടി മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും കൂറ്റബാറ അബ്്ദുൽ റഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.