എരുമപ്പെട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പുതിയ തലമുറയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നതാണ് സ ർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ക്ലാസ് റൂം കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏത് രാജ്യത്തേയും ഇതേ പ്രായത്തിലുള്ള കുട്ടികൾക്കൊപ്പമോ ഒരു പടി മുന്നിലോ നിൽക്കുന്ന അക്കാദമിക്ക് നിലവാരം ഉണ്ടാക്കിയെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വർഷം സർക്കാർ സ്കൂളുകളിൽ നൂറുശതമാനം വിജയവും അതിൽ 50 ശതമാനം ഫുൾ എ പ്ലസും ഉണ്ടാകണമെന്നും അതിനുവേണ്ട കൂട്ടായ ശ്രമങ്ങൾ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മേരി തോമസ് ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് മീന ശലമോൻ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ, എം.ജി. ജ്യോതി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്തംഗം കല്ല്യാണി എസ്. നായർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ പൊന്നമ്മ നന്ദിയും പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻെറ ശ്രമഫലമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻെറ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി പുതിയ കെട്ടിടം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.