തൃശൂർ: ദേശീയ സാമ്പിൾ സർവേ ജില്ലയിൽ തുടങ്ങി. ഡിസംബർ 31 വരെ നീളും. ജില്ലാതല ഉദ്ഘാടനം പി.എൽ. ഫ്രാൻസിസിൻെറ കുടുംബ വിവര ം ശേഖരിച്ച് സിറ്റി പൊലിസ് കമീഷണർ യതീഷ് ചന്ദ്ര നിർവഹിച്ചു. 40 കേന്ദ്രങ്ങളിൽനിന്നാണ് വിവരം ശേഖരിക്കുന്നത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പാണ് സർവേ നടത്തുന്നത്. ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അധ്യക്ഷത വഹിച്ചു. പി.എം. ഹബീബുള്ള, പി.എൻ. രതീഷ്, കെ.ആർ. സന്തോഷ്, ടി.എസ്. സുരേഷ്, എം.എ. ഷാഹിത, സി.പി. മനോഹരി എന്നിവർ വിവരശേഖരണത്തിന് നേതൃത്വം നൽകി. കാർഷിക സർവകലാശാല മദ്യ ഗവേഷണം നിർത്തണം -വി.എം. സുധീരൻ തൃശൂർ: കർഷകരുടെയും കാർഷിക വിളകളുടെയും ഉന്നതിക്ക് ആവശ്യമായ ഗവേഷണ, വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട കാർഷിക സർവകലാശാല വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള ഗവേഷണ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി പെൻഷനേഴ്സ് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാർഷിക സർവകലാശാലകളിൽ പ്രഥമ സ്ഥാനത്തായിരുന്ന കേരള കാർഷിക സർവകലാശാല 36ാം സ്ഥാനത്തേക്ക് തരംതാണു. രാഷ്ട്രീയ, വ്യക്തി താൽപര്യങ്ങൾമാത്രം നോക്കി നിലവാരമില്ലാവരെ വൈസ് ചാൻസലർമാരാക്കുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എം.പി. വിൻസൻെറ് മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ പ്രസിഡൻറ് വി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. കാവിൽ രാജ്, പി.കെ. ഭാസ്കരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി വി.എസ്. സ്കന്ദകുമാർ, കെ. ഗിരീന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.