താലൂക്ക് വികസന സമിതി യോഗം

വടക്കാഞ്ചേരി: ഓട്ടുപാറ ബസ് സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ കയറ്റാതിരിക്കുന്നതിനുള്ള നടപടി കൾ സ്വീകരിക്കാനും, വടക്കാഞ്ചേരി ടൗണിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുവാനും ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത യോഗം അടിയന്തരമായി വിളിക്കാൻ നിർദേശിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും താലൂക്ക് വികസന സമിതി യോഗത്തിൽ സ്ഥിരമായി പങ്കെടുക്കാത്ത വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് മേധാവികൾ പങ്കെടുത്തു. തഹസിൽദാർ പി.യു. റഫീഖ് സ്വാഗതവും, ഡെപ്യൂട്ടി തഹസിൽദാർ എ. അജിത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.