മണ്ണുത്തി: സ്ഥലമാറ്റ ചട്ടങ്ങൾ പാലിക്കാതെ സ്ഥലംമാറ്റം ചെയ്തത് ചേദ്യം ചെയ്ത ജീവനക്കാരിയെ തിരുവനന്തപുരത്ത്് നി ന്ന് കാസര്‍ക്കോട്ടേക്ക് സ്ഥലംമാറ്റം നടത്തി ജീവനക്കാരോട് പ്രതികാരം തീര്‍ക്കുകയാണെന്ന് കാര്‍ഷിക സർവകലാശാല എംപ്ലോയ്‌സ് യൂനിയന്‍ ആരോപിച്ചു. സ്ഥലംമാറ്റചട്ടങ്ങള്‍ അട്ടിമറിച്ച് തിരുവനന്തപുരം ജില്ലയില്‍നിന്ന് തൃശൂരിലേക്ക് സ്ഥലംമാറ്റം നടത്തിയ നടപടി ജിവനക്കാരി ഹൈകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കോടതി ഈ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഉദ്യോഗക്കയറ്റം ലഭിക്കേണ്ട സമയത്ത് കോടതിയിലെ കേസ് ചുണ്ടിക്കാണിച്ച് സ്ഥാനക്കയറ്റം നിഷേധിച്ചു. ജൂനിയറായ മറ്റെരു വ്യക്തിക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. വിണ്ടും ഇതിനെ ചേദ്യം ചെയ്ത് ജീവനക്കാരി ഹൈകോടതിയെ സമീപിക്കുകയും ജൂനിയറായ വ്യക്തിയുടെ സ്ഥാനക്കയറ്റം റദാക്കുകയും ചെയ്തു. ഇതിൻെറ പ്രതികാരമായാണ് ഇവരെ തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട്ടേക്ക് സ്ഥലംമാറ്റം നടത്തിയത്. തിരുവനന്തപുരം ജില്ലക്കാരിയായ ജീവനക്കാരിയെ വെള്ളയാണിയില്‍ തന്നെ നിയമിക്കാന്‍ സാഹചര്യമുള്ളപ്പോഴാണ് കാസര്‍ക്കോട്ടേക്കുള്ള സ്ഥലംമാറ്റം. ഇത്തരം പ്രതികാര നടപടികളിൽ കൃഷി മന്ത്രി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എസ്. ബീനയും ജനറല്‍ സെക്രട്ടറി കെ.എസ്. ജയകുമാറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.