താലൂക്ക് സഭയിൽ വയോധികൻെറ ഒറ്റയാൾ പ്രതിഷേധം വടക്കാഞ്ചേരി: നീതി ലഭിക്കാൻ തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗത് തിൽ വയോധികൻെറ ഒറ്റയാൾ പ്രതിഷേധം. റീ സർവേ കഴിഞ്ഞപ്പോൾ ഭൂരഹിതനായ ഓട്ടുപാറ കുണ്ടുപറമ്പിൽ യൂസഫാണ് (74) ശനിയാഴ്ച രാവിലെ വികസന സമിതി യോഗം നടക്കുന്ന ഹാളിൽ തൻെറ നിസ്സഹായാവസ്ഥയുമായി എത്തിയത്. ഓട്ടുപാറ-സംസ്ഥാന പാതയോരത്ത് മൂന്ന് സൻെറ് സ്ഥലവും വീടും ഉണ്ടായിട്ടും റീ സർവേ കഴിഞ്ഞപ്പോൾ വഴിയാധാരമാെയന്നാണ് പരാതി. യൂസഫിൻെറ സ്ഥലം വീണ്ടും അളന്ന് തിട്ടപ്പെടുത്തണമെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു. കുമരനെല്ലൂർ വില്ലേജിൽ സർവേ 59ൽപെട്ട സ്ഥലത്താണ് യൂസഫിന് പാരമ്പര്യമായി ലഭിച്ച സ്ഥലവും വീടും. വയോധികനായ യൂസഫും കുടുംബവും താമസിക്കുന്നതും ഇവിടെയാണ്. റീ സർവേയിൽ ഭൂമിയില്ലെന്നറിഞ്ഞ യൂസഫ് നിരവധി സർക്കാർ ഓഫിസുകളും കോടതിയും കയറിയിറങ്ങി. ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴയായതിനാൽ ആദ്യം ഒരു സൻെറ് സ്ഥലത്തിന് രേഖ നൽകി. യൂസഫ് അതിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ രണ്ടര സൻെറ് സ്ഥലം വരെ അധികൃതർ രേഖപ്പെടുത്തി നൽകി. പൂർവികമായി ലഭിച്ച മുഴുവൻ സ്ഥലവും കിട്ടാതെ പിൻവാങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന യൂസഫ് ഗവർണർക്ക് നൽകിയ പരാതിയിലാണ് ജില്ല സർവേ സൂപ്രണ്ടിനോട് കലക്ടർ ഉത്തരവിട്ടത്. പ്രായാധിക്യം മറന്നു കൊണ്ടാണ്ട് ഉപജീവനത്തിനായി യൂസഫ് ഇപ്പോഴും ഡ്രൈവർ ജോലി ചെയ്യുന്നുണ്ട്. പ്രതിഷേധത്തിനൊടുവിൽ ജില്ല സർവേ സൂപ്രണ്ടിൻെറ റിപ്പോർട്ട് കിട്ടിയ ശേഷം വിശദമായി അന്വേഷണം നടത്താമെന്ന് തഹസിൽദാർ പറഞ്ഞതായി യൂസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.