തൃശൂർ: സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിർത്താൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുമ െന്ന് ടി.എൻ. പ്രതാപൻ എം.പി. മുഹമ്മദ് അബ്്ദുറഹ്മാൻ സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മൈനോറിറ്റി ഡിപാർട്ട്മൻെറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്. സംസ്ഥാന ചെയർമാൻ കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി ഓണമ്പിള്ളി അനുസ്മരണ പ്രഭാഷണം നടത്തി. ബാബറി മസ്ജിദ് പ്രശ്നത്തിൽ സുപ്രീം കോടതിയുടെ സുദീർഘമായ വിധിന്യായത്തിൻെറ ഉള്ളടക്കം പൊരുത്തക്കേടുകളുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പി.എ. മാധവൻ, ഒ.അബ്്ദുറഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ എം.പി. വിൻസൻെറ്, ഐ.പി. പോൾ , രാജേന്ദ്രൻ അരങ്ങത്ത്, പി.കെ. ഷംസുദീൻ, നൗഷാദ് ആറ്റുപറമ്പത്ത്, പ്രഭുദാസ് പാണേങ്ങാടൻ, സലിൽ അറക്കൽ, എ.എം. ബിജു, യു.പി. ഫറൂഖ്, കെ.എം. ബാവ, ആനി തോമസ്, ഉസ്മാൻ അന്തിക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.