ചെറുതുരുത്തി: പാഞ്ഞാൾ അതിരാത്രഭൂമി കോടി അർച്ചന മഹായജ്ഞത്തിന് വേദിയാകുന്നു. 2011 ലാണ് ഇവിടെ അതിരാത്രം നടന്നത്. 2012 ൽ നവീകരണകലശം നടന്നു. ഈ മാസം 17 മുതൽ 30 വരെയാണ് കോടി അർച്ചന മഹായജ്ഞം നടക്കുകയെന്ന് പാഞ്ഞാൾ ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ മാേനജർ എൻ. നീലകണ്ഠൻ നമ്പൂതിരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി ഈക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. വിവിധ ക്ഷേത്രത്തിലെ തന്ത്രിമാർ പങ്കെടുക്കും. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി, മലയാലപ്പുഴ ക്ഷേത്രങ്ങളിലാണ് ഇതിന് മുമ്പ് കോടി അർച്ചന മഹായഞ്ജം നടന്നിട്ടുള്ളത്. ജനറൽ കൺവീനർ ജനാർദനൻ, എം.എസ്. രാമൻ നമ്പൂതിരി, തോട്ടത്തിൽമന കൃഷ്ണൻ നമ്പൂതിരിപ്പാട് പി. സതീശൻ നമ്പൂതിരിപ്പാട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.