വടക്കാഞ്ചേരി നഗരസഭ: കുംബാര കോളനി വികസനത്തിന്​ പദ്ധതി തയാറാക്കാൻ തീരുമാനം

വടക്കാഞ്ചേരി: നഗരസഭയിലെ നാല് കുംബാര കോളനിയിൽ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതി തയാറാക്കാൻ നഗരസഭ യോഗം തീരുമ ാനിച്ചു. പരമ്പരാഗത കളിമൺ പാത്ര നിർമാണ തൊഴിലിൽ ഏർപ്പെടുന്നവർക്ക് മണ്ണ് അരയ്ക്കുന്ന യന്ത്രം, പൊതു ചൂള, പൊതു മാർക്കറ്റ്, മൊബൈൽ വിൽപന യൂനിറ്റ്, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിന്നും ഉള്ള സൗകര്യം, കമ്യൂണിറ്റി ഹാൾ, ഗ്രന്ഥശാല, മത്സര പരീക്ഷ പരിശീലന സൗകര്യങ്ങൾ എന്നിവക്കാണ് പദ്ധതി സമർപ്പിക്കുന്നത്. ഒരു കോളനിക്ക് ഒരു കോടി രൂപയാണ് പദ്ധതി തുക. ഇതിനായി കോസ്റ്റ് ഫോഡിനെ കൗൺസിൽ യോഗം ചുമതലപ്പെടുത്തി. കോളനിയിലേക്കുള്ള റോഡ്, വൈദ്യുതി ലൈറ്റുകൾ എന്നിവക്കും പദ്ധതി തയാറാക്കും. നഗരസഭ ലൈഫ് പദ്ധതിയിൽ വർഷങ്ങളായി വീട് പണിയാൻ കഴിയാത്തവർക്ക് കൈവശരേഖ നൽകി. കുംബാര സമുദായത്തിൽ 35 പേർക്ക് നാല് ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയിലെ നിലവിലെ ഓഡിനറി ബൾബ്, സി.എഫ്.എൽ, ട്യൂബ്, സോഡിയം ലൈറ്റുകൾ എം.എച്ച് (ഹൈ മാസ്റ്റ്), എന്നിവ മാറ്റി എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് സിൽക്ക് സമർപ്പിച്ച പദ്ധതി നിർദേശം കൗൺസിൽ അംഗീകരിച്ചു. 4221 ലൈറ്റുകളാണ് എൽ.ഇ.ഡി ആകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.