വരവൂർ: ഗ്രാമീണ വായനശാല നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിൻെറ ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. കദീജ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുനിത കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ. എക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം.ആർ. രേഷ്മയെ അനുമോദിച്ചു. ജില്ല പഞ്ചായത്തംഗം കെ.പി. രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. ഗോപകുമാർ, എം.എ. മോഹനൻ, വാർഡ് മെമ്പർ എം. വീരചന്ദ്രൻ, പഞ്ചായത്തംഗം കെ.കെ. ബാബു, തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ഗോപാലൻ, വരവൂർ സർവീസ് സഹകരണ സംഘം പ്രസിഡൻറ് വി.കെ. രവീന്ദ്രനാഥൻ, ഗ്രന്ഥശാല പ്രവർത്തകൻ സി. നാരായണൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. രാജേഷ് സ്വാഗതവും പ്രസിഡൻറ് എൻ.എൻ. ജയേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.