ന്യൂഡൽഹി: മൂന്ന് ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്കും രണ്ട് ജഡ്ജിമാർക്കും സ്ഥലം മാറ്റം. പട്ന ഹൈകോടതി ചീഫ് ജസ്റ്റി സ് അമരേശ്വർ പ്രതാപ് സാഹിയെ മദ്രാസ് ഹൈകോടതിയിലേക്ക് മാറ്റി. ജസ്റ്റിസ് വിജയ തഹിൽരമണിയുടെ രാജിയെ തുടർന്ന് നിലവിൽ ജസ്റ്റിസ് വിനീത് കോതാരിക്കായിരുന്നു മദ്രാസ് ഹൈകോടതിയുടെ ചുമതല. ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് സഞ്ജയ് കരോളിനെ പട്ന ഹൈകോടതി ചീഫ് ജസ്റ്റിസാക്കി. ഗുജറാത്ത് ഹൈകോടതി ജഡ്ജിയായിരുന്ന ആഖിൽ ഖുറൈശിയെ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല. മേഘാലയ ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അജയ്കുമാർ മിത്തലിനെ മധ്യപ്രദേശ് ഹൈകോടതിയിലേക്ക് മാറ്റി. പട്ന ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് രാകേഷ് കുമാറിെന ആന്ധ്രപ്രദേശ് ഹൈകോടതിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.