കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി പഴയങ്ങാടി: അധ്യാപകനോടൊപ്പം ചൂട്ടാട് ബീച്ചിൽ വിനോദയാത്രക്കെത് തി കുളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ച ആേറാടെ കണ്ടെത്തി. മാങ്ങാട് ജുമാമസ്ജിദ് ദർസ് വിദ്യാർഥിയും കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിയുമായ മാങ്ങാട് വിക്കിരിയംപറമ്പിലെ കുട്ടിപ്പള്ളിരകത്ത് സാബിത്തിൻെറ (13) മൃതദേഹമാണ് പുതിയങ്ങാടി ഫിഷ് ലാൻഡിനടുത്തായി കണ്ടെത്തിയത്. കാട്ടാമ്പള്ളി സ്വദേശി വി.കെ. നൗഷാദ് (സൗദി), മാങ്ങാട് വിക്കിരിയംപറമ്പിലെ കുട്ടിപ്പള്ളിരകത്ത് ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. സഹോദരി: നശ്വ. ഞായറാഴ്ച ഉച്ച രേണ്ടാടെയാണ് ദർസ് അധ്യാപകനോടൊപ്പം ഒമ്പതു വിദ്യാർഥികൾ ചൂട്ടാട് ബീച്ചിലെത്തിയത്. വിദ്യാർഥികൾ കടലിൽ കുളിക്കുന്നതിനിടെ തിരയിൽ അകപ്പെട്ടാണ് സാബിത്തിനെ കാണാതായത്. തീരദേശത്തുണ്ടായിരുന്നവർ എത്തിയെങ്കിലും വിദ്യാർഥിയെ രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഫയർ സർവിസും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിയിരുന്നു. മിനാറിൻെറ കീഴിലുള്ള മെറിറ്റ്, വൈറ്റ് ഗാർഡ് തുടങ്ങിയ സന്നദ്ധസംഘടനകളും നാട്ടുകാരും തീരദേശത്തും കടലിലും തിരച്ചിൽ തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്. മാങ്ങാട്ടെ മുനവ്വിറുൽ ഇസ്ലാം മദ്റസ, കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ചശേഷം തിങ്കളാഴ്ച രേണ്ടാടെ മാങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.