കുന്നംകുളം: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റർ ഓഫ് പാരീസ് ബാൻഡേജ് ബി പി എന്ന മരുന്ന് നിർമിച്ച് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കും ഡിസ്‌പെൻസറികൾക്കും വിതരണം ചെയ്തതിന് ഗുജറാത്ത് ഗൊസാരിയിലെ വിൽസൻ ടേപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടറായ പട്ടേൽ യാഷ്വന്ത് ഭായി നിതാലിനും കുന്നംകുളം കോടതി പിഴയിട്ടു. ഒന്നാം പ്രതി മരുന്നു നിർമാണ കമ്പനിക്ക് 25,000 രൂപയും രണ്ടാം പ്രതിയായ ഡയറക്ടർക്ക് ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 നിയമപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.എസ്. വരുണാണ് വിധി പറഞ്ഞത്. തൃശൂരിലെ അസി. ഡ്രഗ്‌സ് കൺട്രോളർ പി.എം. ജയൻ, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ എം.പി. വിനയൻ, വി.എ. വനജ എന്നിവരാണ് കേസ് അന്വേഷിച്ചത്. സർക്കാറിന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.