പാവറട്ടി കുണ്ടുവകടവ് റോഡിൽ വില്ലേജ് ഓഫിസുൾപ്പെടെ നാല് സ്ഥാപനങ്ങളിൽ മോഷണം

പാവറട്ടി: കുണ്ടുവകടവ് റോഡിലെ അൽഷാഫി കോംപ്ലക്സിൽ വില്ലേജ് ഓഫിസുൾപ്പെടെ നാല് സ്ഥാപനങ്ങളിൽ മോഷണം. അര ലക്ഷം രൂപ ന ഷ്ടപ്പെട്ടു. ബൻവിൻസ് സ്‌റ്റോഴ്സ്, ഗാർഡൻ സൂപ്പർ മാർക്കറ്റ്, കെയർ െഡൻറൽ ക്ലിനിക്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എല്ലായിടത്തും ഷട്ടറിൻെറയും വാതിലിൻെറയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സൂപ്പർ മാർക്കറ്റിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. അണ്ടർ ഗ്രൗണ്ടിലെ കാബിനിൽ കടലാസിൽ പൊതിഞ്ഞ് മേശപ്പുറത്ത് വെച്ചിരുന്ന 36,000 രൂപയും പ്രധാന കവാടത്തിന് സമീപം സ്ഥാപിച്ച ഡയാലിസിസ് രോഗികൾക്കുവേണ്ടി പണസമാഹരണത്തിനായി സ്ഥാപിച്ച പെട്ടിയും കവർന്നു. മറ്റിടങ്ങളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. താലൂക്കിൽ അടക്കാനുള്ള 70,000 രൂപ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതിനാൽ നഷ്ടപ്പെട്ടില്ല. ശനിയാഴ്ച്ച പുലർച്ച ഒന്നരക്കു ശേഷമാണ് മോഷണം നടന്നിട്ടുള്ളെതന്നാണ് കരുതുന്നത്. മുകളിലെ നിലയിലെ ഐഡിയൽ കോളജിൻെറ സി.സി ടി.വി കാമറയിൽ രണ്ട് പേർ മോഷണം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ ഒരാളുടെ തോളിൽ ബാഗുണ്ട്. മുഖം അവ്യക്തമാണ്. പാവറട്ടി എസ്.ഐ.റനിൽ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പൊലീസ് നായ ബൻവിൻ സ്്റ്റോഴ്സിനും സൂപ്പർ മാർക്കറ്റിനും സമീപവും മണപ്പിച്ചതിന് ശേഷം മുകളിലെ കെയർ െഡൻറൽ കെയറിലും വില്ലേജ് ഓഫിസ് പരിസരത്തും എത്തി തെക്ക് ഭാഗത്തെ ഗോവണിയിലൂടെ താഴെ ഇറങ്ങി വടക്ക് ഭാഗത്തുള്ള ചാവക്കാട് റോഡിലെത്തി തിരിച്ചു വന്നു. സമീപത്തെ വൈദ്യുതി ഓഫിസിൽ രാത്രി ആളുണ്ടായിരുെന്നങ്കിലും മോഷണസമയത്ത് നല്ല മഴയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.