കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം തിങ്കളാഴ്ച പൂര്‍ത്തിയാകും

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി കിട്ടിയതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം തിങ്കളാഴ്ച പൂര്‍ത്തിയാകും. വെള്ളിയാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. ട്രഷറി ഇടപാടുകള്‍ വൈകിയതിനാല്‍ ശനിയാഴ്ച രാത്രിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച രാത്രി ശമ്പളം നല്‍കി. സൂപ്പര്‍വൈസറി, എക്സിക്യൂട്ടിവ് വിഭാഗം ജീവനക്കാര്‍ക്കും താൽക്കാലിക ജീവനക്കാര്‍ക്കും ഞായറാഴ്ച നല്‍കും. ഓണ്‍ലൈന്‍ ഇടപാടായതിനാല്‍ ബാങ്ക് അവധിയാണെങ്കിലും പണം കൈമാറാനാകും. ശമ്പളആനുകൂല്യവിതരണം തിങ്കളാഴ്ചയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. ശമ്പളം അഡ്വാന്‍സ് ഇത്തവണ നല്‍കാനിടയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.