ചെറുതുരുത്തി: എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവിന് കിള്ളിമംഗലം അൽ ഇർഷാദ് കാമ്പസിൽ പ്രൗഢഗംഭീര തുടക്കം. രാവിലെ സ ്വാഗതസംഘം ചെയർമാൻ എ.പി. പൂക്കോയ തങ്ങൾ പതാക ഉയർത്തി. ഒമ്പത് വേദികളിലായി 1200ൽ അധികം സർഗ പ്രതിഭകൾ മത്സരങ്ങളില്‍ പങ്കെടുത്തു. വൈകീട്ട് നടന്ന സമ്മേളനം സമസ്ത ജില്ല ജനറൽ സെക്രട്ടറി പി.എസ്.കെ. മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മൊയ്തീൻ കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍. ജഅ്ഫര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ. ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എം. ഇബ്രാഹിം എരുമപ്പെട്ടി, അബ്ദുല്ല അൻവരി, മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി എം.എസ്. മുഹമ്മദ്, വടക്കാഞ്ചേരി സോൺ ഫിനാൻസ് സെക്രട്ടറി മൊയ്തു ഹാജി വി. ഫൈവ്, എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡൻറ് പി.കെ. ബാവ ദാരിമി, പി.യു. അലി, എ.എ. ജാഫർ ചേലക്കര, ഹംസ കുട്ടി സാഹിബ്, സയ്യിദ് എസ്.എം.കെ. മഹ്മൂദി, അബ്ദുൽ ഗഫൂർ മൂന്നുപീടിക, വഹാബ് വരവൂർ, ഹാഫിള് നൗഷാദ് സഖാഫി, ബദർ ഹാജി മലേശമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് ജില്ല സെക്രട്ടറി ഇയാസ് പഴുവില്‍ സ്വാഗതവും സ്വാഗതസംഘം കൺവീനർ ഗഫൂർ പാറപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.