നാഷനല്‍ സര്‍വിസ് സ്‌ക്കീം സപ്തദിന ക്യാമ്പ്

തൃശൂർ: പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജിലെ എന്‍.എസ്.എസ് യൂനിറ്റി‍ൻെറ 2019-20 വര്‍ഷത്തെ സപ്തദിന ക്യാമ്പ് പരിയാ രം പഞ്ചായത്ത് പ്രസിഡൻറ് ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്തു. പ്രജ്യോതി നികേതന്‍ കോളജിലെ സ്ഥാപക മാനേജര്‍ ഡോ.ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈജന്‍ പോള്‍. ഫാ. ജോസഫ് തെക്കേത്തല, പരിയാരം ബ്ലോക്കംഗം ഉഷ, പരിയാരം സൻെറ് ജോർജ് ഹയര്‍സെക്കൻഡറി ഹൈസ്‌കൂളിലെ പ്രിന്‍സിപ്പല്‍ സീജോ പഞ്ഞിക്കാരന്‍, ഹെഡ്മാസ്റ്റർ പി.പി. ഷൈജു, പി.ടി.എ. പ്രസിഡൻറ് ഷാജു, എന്‍. എസ്. എസ് സെക്രട്ടറി പി. ആര്‍. അഭിഷേക് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ ഡോ. ബിനോജ് ജോസ് സ്വാഗതവും ഡോ. സൗമ്യ സ്റ്റാര്‍ലറ്റ് നന്ദിയും പറഞ്ഞു. ഓണം കമ്പോളത്തിേൻറതല്ല -വൈശാഖൻ തൃശൂർ: ഓണം മനുഷ്യ മനസ്സുകളുടെ ഒരുമയുടെ ആഘോഷമാണെന്നും അമിതമായ കമ്പോളവത്കരണം അതിൻെറ ആത്മാവ് ചോർത്തുമെന്നും സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. സാഹിത്യ അക്കാദമിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഓണ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പൂക്കളവും സദ്യയും ഒരുക്കി. സെക്രട്ടറി ഡോ.കെ.പി. മോഹനനും മറ്റ് ജീവനക്കാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.