സെക്രട്ടറിയെ തടഞ്ഞത്​ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്​ പ്രസിഡൻറ്​

വേലൂർ: ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്‌ അംഗങ്ങൾ തെരുവു വിളക്കിൻെറ പേരിൽ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവെച്ച് നടത ്തിയ ഉപരോധസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത്‌ പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ. തെരുവുവിളക്ക് കത്തിക്കാൻ രണ്ട് ആഴ്ച പണി നടന്നുവരികയാണ്. 14 വാർഡുകളിലെ പണി കഴിഞ്ഞു. സമരം ചെയ്യുന്ന കോൺഗ്രസ്‌ അംഗത്തിൻെറ അഞ്ചാം വാർഡിൽ പണി നടക്കുമ്പോഴാണ് സമരം നടക്കുന്നത്. ശക്തമായ മഴയായിട്ടുപോലും ഓണത്തിനുമുമ്പ് മുഴുവൻ വാർഡിലും പണി പൂർത്തീകരിക്കുവാനുള്ള നടപടികളാണ് പഞ്ചായത്ത്‌ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രസിഡൻറ് അറിയിച്ചു. ഓണച്ചന്ത എരുമപ്പെട്ടി: കൃഷിഭവൻെറയും ആഴ്ച്ചചന്തയുടേയും നേതൃത്വത്തിൽ കരിയന്നൂർ ബസ് സ്റ്റോപ് പരിസരത്ത് തുടങ്ങിയ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡൻറ് മീനശലമോൻ ഉദ്ഘാടനം ചെയ്തു. നാടൻ പച്ചക്കറി, ചങ്ങാലിക്കോടൻ വാഴക്കുല എന്നിവ ഉത്രാട ദിവസം വരെ വിലക്കുറവിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.