വടക്കാഞ്ചേരി: ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ നഗരസഭ നീക്കം ചെയ്തു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനും പൊലീസ് ക്വാർട്ടേഴ്സിന് മുൻവശത്തെയും മാലിന്യങ്ങളാണ് നീക്കിയത്. മാലിന്യം നീക്കം ചെയ്ത ഭാഗത്ത് വെയിറ്റിങ് ഷെഡ് പണിയാനുള്ള ആലോചനയുണ്ട്. ഓട്ടോറിക്ഷകളിലും, വലിയ വാഹനങ്ങളിലുമായി അലക്ഷ്യമായിട്ടാണ് മാലിന്യ കിറ്റുകൾ വലിച്ചെറിയുന്നത്. സമീപത്ത് താമസിക്കുന്നവർക്കും ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്കും ദുർഗന്ധം അലോസരമായിരുന്നു. ഇതിൻെറ പരിണാമ ഫല മൂലം സാംക്രമിക രോഗങ്ങൾ പടരുമോയെന്ന ആശങ്കയും നിഴലിക്കുന്നു. കൂടാതെ തെരുവ് നായ്ക്കളുടെ വിളയാട്ടവും രൂക്ഷമായിരുന്നു. മാലിന്യപ്പൊതികൾ സമീപ കിണറ്റിൽ കൊണ്ടിട്ട് കുടിവെള്ളം പോലും മുട്ടിക്കുന്ന അവസ്ഥയായിരുന്നു . ഒട്ടേറെ പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചിട്ടുമുണ്ട്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം അനാഥമായി കിടന്ന 'കുപ്രസിദ്ധ' വാനും നഗരസഭ അധികൃതർ നീക്കം ചെയ്തു. പൊലീസും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.