സുകൃതങ്ങളുടെ വഴികാട്ടികളായി വാട്സ്​ ആപ്​ കൂട്ടായ്മ

മുള്ളൂർക്കര: മുള്ളൂർക്കര എൻ.എസ്.എസ് ഹൈസ്കൂളിൽ 89, 90, 91 കാലഘട്ടത്തിൽ പഠിച്ചവർ നീണ്ട 27 വർഷങ്ങൾക്ക് ശേഷം സുകൃതങ്ങളുടെ വഴികാട്ടികളാകുന്നു. അന്നത്തെ പ്രധാന ഗുരുനാഥയായ ഷീലയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ഗുരുക്കന്മാരുടെ ഉപദേശ നിർദേശങ്ങൾ കൂട്ടായ്മക്ക് ജീവൻ നൽകുന്നു. ഇരുനിലംകോട് മങ്ങാട്ട്ഞാലിൽ ഹേമലതയുടെ വാസയോഗ്യമല്ലാത്ത വീട് ഒന്നര ലക്ഷം രൂപ ചെലവഴിച്ചു വാസ യോഗ്യമാക്കി. വ്യാഴാഴ്ച രാവിലെ താമസം തുടങ്ങി. മാതാപിതാക്കളോ സഹോദരങ്ങളോ ഉറ്റ ബന്ധുക്കളോ ഇല്ലാത്ത ഏകയായി ഇവർ ലോട്ടറി വിറ്റും സായാഹ്ന ദിനപത്രം വിതരണം ചെയ്തുമാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. കൂട്ടായ്മയിലെ അംഗമായ അബ്ബാസ്, ജലീൽ, റസിയ, രേഖ, പ്രീത, രാധാകൃഷ്ണൻ, ഹംസ കുട്ടി മൗലവി, ഹരിദാസ് എന്നിവർ നേതൃത്വം നൽകി. ചിത്രം: മുള്ളൂർക്കര എൻ.എസ്.എസ് ഹൈസ്കൂൾ വാട്സ് ആപ് കൂട്ടായ്മ ഒരുക്കിയ വീടിൻെറ പ്രവേശനം വീട്ടുടമ ഹേമലത നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.