കിഴുപ്പിള്ളിക്കര: പ്രളയക്കെടുതിയിൽ പഠനോപകരണങ്ങളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി കിഴുപ്പി ളളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്.യൂനിറ്റും ഹയർ സെക്കൻഡറി വിഭാഗം അധ്യാപകരും സമാഹരിച്ച ധന സഹായവും അവശ്യസാധനങ്ങളുടെ വിതരണവും സ്കൂളിൽ നടന്നു. ടി.സി. സുബ്രഹ്മണ്യൻ, വാർഡംഗം ഷീബ രാമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കെ.സി.ബൈജു, സുനിൽകുമാർ, സന്തോഷ് ചക്കാണ്ടി, ഇ.ജി.ലിജി., എച്ച് .ആർ സത്യപാലൻ എന്നിവർ സംസാരിച്ചു. ------- പ്രളയത്തിൽ രക്ഷാകവചമായ വഞ്ചികൾ നശിക്കുന്നു അന്തിക്കാട്: കഴിഞ്ഞ പ്രളയകാലത്ത് അന്തിക്കാട് കല്ലിട വഴിയിലെ കിഴക്കൻ പ്രദേശങ്ങളിൽ കുരുങ്ങിയവർക്ക് രക്ഷ കവചമായി തീർന്ന വഞ്ചികളുടെ കേടുപാടുകൾ തീർക്കാത്തതിനാൽ നശിക്കുന്നു. കല്ലിട വഴി സ്വദേശികളായ പീച്ചേടത്ത് ജിനൻ, ചന്ദ്രൻ, കിഷോർ കുമാർ അന്തിക്കാട് എന്നിവരുടെ വഞ്ചികളാണ് പെരുവഴിയിലായത്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ വെള്ളത്തിലമർന്ന വീടുകളിലും മതിലുകളിലും ഇടിച്ചും അതിർത്തി കമ്പിവേലികളിൽ കുരുങ്ങിയും വഞ്ചികൾക്ക് നാശം നേരിട്ടിരുന്നു. അന്ന് റവന്യൂ വകുപ്പിൽ പരാതി നൽകിയിരുന്നെങ്കിലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് വഞ്ചി ഉടമകൾ പറയുന്നു. ഈ ആഗസ്റ്റ് ആദ്യം പെയ്ത അതിതീവ്രമഴയിൽ പ്രളയ സമാന വെള്ളപ്പൊക്കമാണ് കല്ലിട വഴിയിൽ ഉണ്ടായത്. ഒന്നരയാഴ്ചയോളം പ്രദേശങ്ങളിലെ കുടുംബങ്ങളപ്പാടെ ദുരിതാശ്വാസ ക്യാമ്പുകളെ അഭയം പ്രാപിക്കേണ്ടിയും വന്നു. ഈ ദിനങ്ങളിലാണ് വഞ്ചിയില്ലാത്തത് മൂലം പ്രദേശവാസികൾ ശരിക്കും കഷ്ടപ്പെട്ടത്. വഞ്ചിയുടമകളുടെ ആവശ്യം ന്യായമാണെന്ന് അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ പ്രതികരിച്ചു. പടം ---------------- കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കേട് വന്ന വഞ്ചിയുമായി വെള്ളം കയറിയ അന്തിക്കാട് കല്ലിട വഴിയിൽ സന്ദർശനം നടത്തുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.