മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പി.വെമ്പല്ലൂർ: എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റിയുടെയും ഐ.എം.എ കൊടുങ്ങല്ലൂർ ഘടകത്തിൻെറയും ആഭിമുഖ്യത്തിൽ സൗജ ന്യ . എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. സൗജന്യമായി മരുന്നും നൽകി. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് ജില്ല പ്രസിഡൻറ് പി.ഐ. അബ്ദുല്ല ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയ സുനിൽ മുഖ്യാതിഥിയായി. വി.എം. ഷൈൻ, കെ.എം. അബ്ദുസ്സലാം, പി.കെ. മുഹമ്മദ് ഷമീർ, അഡ്വ. മുഹമ്മദ് നവാസ്, കെ.എം. മുഹമ്മദ് ഇബ്രാഹിം, കെ.എം. അബ്ദുൽ ഖാദർ, സുധീർ എന്നിവർ സംസാരിച്ചു. യൂത്ത് വിങ് താലൂക്ക് പ്രസിഡൻറ് പി.എം. അൻസിൽ സ്വാഗതവും നസീർ കാതിയാളം നന്ദിയും പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ സമിതി രൂപവത്കരിച്ചു എറിയാട്: എം.ഐ.ടി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന മുപ്പതിലേറെ കുടുംബങ്ങളെ ഉൾപ്പെടുത്തി മാടവന പഴയ ഹെൽത്ത് സൻെറർ വെള്ളപ്പൊക്ക ദുരിതാശ്വാസ സമിതി രൂപവത്കരിച്ചു. കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മാർഗനിർദേശം നൽകുന്നതിനും പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാസന്തോറും യോഗം ചേരുന്നതിനും തീരുമാനിച്ചു. ഭാരവാഹികൾ: സി.എ. അബ്ദുസ്സലാം (പ്രസി.), ഇ.പി. ധിനു (സെക്ര.), എം.എസ്. ബാബു (ട്രഷ.), കെ.എം. അബ്ദുറഹ്മാൻ (രക്ഷാ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.