പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങ്

വടക്കാഞ്ചേരി: പ്രളയ ദുരിതബാധിതർക്ക് സാന്ത്വനമേകാൻ പൂർവ വിദ്യാർഥി കൂട്ടായ്മ. വടക്കാഞ്ചേരി വ്യാസ കോളജിലെ പൂർവ വിദ്യാർ ഥി സംഘടനയായ 'നിറങ്ങൾ' സംഘടിപ്പിച്ച 'വ്യാസോത്സവം' കാമ്പസ് സൗഹൃദ സംഗമത്തിൽ നിന്ന് സ്വരൂപിച്ച സഹായങ്ങൾ കോളജിൽ നിന്നും നിലമ്പൂർ-കവളപ്പാറ മേഖലയിലേക്ക് പുറപ്പെട്ടു. പ്രിൻസിപ്പൽ പ്രഫ.കെ. കവിത ഫ്ലാഗ് ഓഫ് ചെയ്തു. നിറങ്ങൾ പ്രസിഡൻറ് സുധീർ പുത്തൂർ, സെക്രട്ടറി യൂനസ് ബക്കർ, ട്രഷറർ ജയപ്രസാദ് കളത്തിൽ, ബോബി ആൻറണി, നവീൻ മിശ്ര, വിൻസൻറ് മുട്ടത്ത്, സന്തോഷ് ഗോപാൽ എന്നിവർ നേതൃത്വം നൽകി. വ്യാസാ കോളജിൻെറ അടിസ്ഥാന വികസനത്തിന് സംഭാവനയായി 40,000 രൂപയുടെ ചെക്ക് പ്രിൻസിപ്പലിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.