വ്യവസായ വകുപ്പ്​ പുണെയിൽ വാണിജ്യ ശിൽപശാല നടത്തി

തൃശൂർ: സംസ്ഥാന വ്യവസായ വകുപ്പും റിയാബും (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇേൻറണൽ ഓഡിറ്റ് ബോർഡ്) സംയുക്തമായി പുണെയിലെ ഉൽപാദന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് വാണിജ്യ ശിൽപശാല നടത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ് എന്നിവയുടെ ഉൽപാദന-സാങ്കേതിക വൈദഗ്ധ്യവും മികവും പുണെയിലെ സ്ഥാപനങ്ങളെ ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാന വ്യവസായ വകുപ്പ് സഞ്ജയ് ഗാർഗ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.എഫ്.എൽ ചെയർമാൻ ആൻറണി രാജു കേരളത്തിലെ വ്യവസായ പുരോഗതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.