പാടൂരിലെ റോഡ് തകർന്നു

പാടൂർ: വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ കമ്യൂണിറ്റി ഹാളിനുസമീപത്തെ പി.ഡബ്ല്യു.ഡി റോഡ് തകർന്ന് വൻ കുഴിയായത് ജീവന് ഭീഷണിയാകുന്നു. വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ തിരിച്ചറിയാനാകാതെ ബൈക്ക് യാത്രികരടക്കുള്ളവർ ഇതിൽ വീണ് പരിക്കേൽക്കുന്നു. ദിവസവും നാലുപേരെങ്കിലും ഇതിൽ വീണ് മുങ്ങുകയും പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച എതിരെ വന്ന കാറിന് സൈഡ് കൊടുത്ത സ്കൂട്ടർ യാത്രികക്ക് ഈ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കാർ യാത്രക്കാരൻ ഇറങ്ങിവന്നാണ് രക്ഷിച്ചത്. റോഡ് തകർന്നതിനാൽ പ്രദേശത്തെ സ്കൂൾ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിലമർന്ന് ദുരിതത്തിലാവുകയാണ്. ഹാളിൽ ആഘോഷങ്ങൾ ഉള്ള ദിവസങ്ങളാെണങ്കിൽ ദുരിതം മണിക്കൂറുകൾ നീളും. റോഡ് ശരിയാക്കാൻ നിരവധി തവണ പഞ്ചായത്തിൽ പറഞ്ഞങ്കിലും ചെവികൊണ്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.