കെവിൻ വധം; പ്രോസിക്യൂഷൻെറ അതിജാഗ്രത ശിക്ഷാവിധിക്ക് നിർണായകമായി കോട്ടയം: ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ 14ൽ 10 പ്ര തികൾക്കും കൊലക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം ലഭിച്ചതിനു പിന്നിൽ പ്രോസിക്യൂഷൻെറ അതിജാഗ്രത. ശാസ്ത്രീയ അന്വേഷണവും തെളിവുശേഖരണത്തിലെ കുറ്റമറ്റ നടപടിയുമാണ് പ്രോസിക്യൂഷനു നേട്ടമായത്. പുലർച്ച 2.15നും 4.30നും മധ്യേ നടന്ന സംഭവമാണ് തെളിയിക്കാനായത്. കേസ് തെളിയിച്ചത് ഇങ്ങനെ: മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം കൂടാതെ പ്രതികളിൽനിന്ന് പിടിച്ചെടുത്ത മൊബൈലുകൾ സൈബർ ഫോറൻസിക് ലാബിൽ പരിശോധിച്ചു. സംഭാഷണങ്ങൾ ചിലത് വേർതിരിച്ചെടുത്തു. വാട്സ്ആപ് സന്ദേശങ്ങളും തെളിവുകളായി. പ്രതികളായ ഷാനു ചാക്കോയും ഇഷാനും സംഭവദിവസം രാത്രി മാന്നാനത്തുകൂടി പോകുന്നത് കോളജിൻെറ നിരീക്ഷണ കാമറയിൽനിന്ന് വേർതിരിച്ചു. ഇത് ചിത്രങ്ങളായി മാറ്റി പരിശോധന നടത്തി. പ്രതികളുടെ ഫോൺ കൊല നടന്ന പുഴയുടെ തീരത്തുണ്ടായിരുന്നു എന്നതിന് ടവറിൽനിന്നുള്ള തെളിവ് സഹായകമായി. കെവിനെ തട്ടിക്കൊണ്ടുപോകുമ്പോൾ മർദിക്കുന്നതിനിടെ പ്രതിയായ ടിറ്റുവിന് ആളുമാറി അടികൊണ്ടിരുന്നു. മൂക്കിൽനിന്ന് രക്തംവന്നു. ഇത് വണ്ടിയിൽ വീണു. ഡി.എൻ.എ പരിശോധനയിൽ ഇത് ടിറ്റുവിേൻറതെന്ന് തെളിയിച്ചു. മുങ്ങിമരിക്കാൻ മാത്രം വെള്ളമില്ലാത്ത പുഴയിൽ മരണം സംഭവിച്ചതിനു കാരണം ശ്വാസകോശത്തിൽ ശക്തമായി വെള്ളം കയറിയതാണെന്ന ഫോറൻസിക് വിദഗ്ധരുടെ മൊഴി നിർണായകമായി. അപകടത്തിനോ ആത്മഹത്യക്കോ അവിടെ സാധ്യത ഇല്ല. മുക്കിപ്പിടിച്ചതാകാം മരണകാരണം എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജാതീയ ആക്ഷേപങ്ങൾ തെളിയിക്കാൻ സാധിച്ചു. കെവിൻെറ ജാതി സംബന്ധിച്ച് തഹസിൽദാറുടെ സാക്ഷ്യപത്രം ഹാജരാക്കി. അധിക്ഷേപം തെളിയിച്ച് സാക്ഷിമൊഴികളും നീനുവിൻെറ നിർണായക മൊഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.